കോഴിക്കോട് : കോഴിക്കോട്ട് വയോധികരായ രണ്ട് സഹോദരിമാർ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .കോഴിക്കോട് തടമ്പാട്ടുത്താഴത്ത് ശ്രീജയ(71), പുഷ്പലളിത(66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന ഇളയസ ഹോദരന്‍ പ്രമോദിനെ കാണാനില്ല .
പുലർച്ചെ അഞ്ചു മണിയോടെ സഹോദരിമാർ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും പ്രമോദാണ് വിളിച്ചറിയിച്ചത് .ബന്ധുക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ രണ്ടു മുറികളിലായി കട്ടിലിൽ വെള്ളതുണി പുതപ്പിച്ച നിലയിലായിരുന്നു മൃതശരീരങ്ങൾ. പ്രമോദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു .മൂന്നു വർഷത്തോളമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു..