തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന ആശമാരുടെ രാപ്പകൽ സമരം അവസാനിപ്പിക്കുന്നു. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ 266 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം കേരളപ്പിറവി ദിനമായ നാളെ അവസാനിപ്പിക്കും. പ്രാദേശികതലങ്ങളില്‍ സമരം വ്യാപിപ്പിക്കാനാണ് ആശ പ്രവർത്തകരുടെ തീരുമാനം.
ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിക്കുമെന്ന സർക്കാരിന്റെ പുതിയ പ്രഖ്യാപനത്തെത്തുടർന്നാണ് സമരം അവസാനിപ്പിക്കുന്നത് . ഓണറേറിയം 21000 രൂപയാക്കണമെന്നും വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.






