Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകടകംപള്ളി സുരേന്ദ്രന്‍...

കടകംപള്ളി സുരേന്ദ്രന്‍ നാലുതവണ കടകംമറിഞ്ഞാലും മുഖ്യമന്ത്രി അറിയാതെ ശബരിമലയിൽ ഒന്നും നടക്കില്ല: ശോഭ സുരേന്ദ്രന്‍

കോഴിക്കോട്: കടകംപള്ളി സുരേന്ദ്രന്‍ നാലുതവണ കടകംമറിഞ്ഞാലും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പ് നടക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു അന്വേഷണത്തോടും ബിജെപിക്ക് യോജിപ്പില്ല. അതുകൊണ്ട് ഒരു കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടാ നേതാവിന്റെ കണ്ണോടു കൂടി കേരളീയ സമൂഹത്തെ കാണുന്ന പണി അവസാനിപ്പിച്ചാല്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലുള്ള സര്‍വ പ്രശ്നങ്ങളും തീരും. ഇത് സ്വേച്ഛാധിപതികളുടെ കേരളമോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുളള സംവിധാനമോ അല്ല. ജനം വോട്ട് ചെയ്ത് കയ്യിലേല്‍പ്പിച്ച ഭരണമാണ്. എല്ലാവരും ഒന്നാണ് എന്ന നിലപാടോടെ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു കൊണ്ടുപോകണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ശബരിമലയില്‍ 2019ല്‍ ക്രമക്കേട് നടന്നു എന്നത് വാസ്തവമാണെന്ന് മുന്‍ ദേവസ്വം മന്ത്രിയും സി പി എം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ലഭിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വേദി പങ്കിട്ടത് നിഷേധിക്കുന്നില്ലെന്നും കടകംപളളി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹിളാ സാഹസ് യാത്ര 24 ന് ഇലന്തൂരിൽ

പത്തനംതിട്ട : 2025 ജനുവരി 4 ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ജെബി മേത്തർ എം.പി.നയിക്കുന്ന മഹിളാ സാഹസ് യാത്ര ആഗസ്റ്റ്24 ഞായറാഴ്ച 11 ന് ഇലന്തൂർ...

Kerala Lotteries Results : 28-02-2025 Nirmal NR-421

1st Prize Rs.7,000,000/- NV 627991 (ERNAKULAM) Consolation Prize Rs.8,000/- NN 627991 NO 627991 NP 627991 NR 627991 NS 627991 NT 627991 NU 627991 NW 627991 NX 627991...
- Advertisment -

Most Popular

- Advertisement -