Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈത്തിലെ തീപിടുത്തം...

കുവൈത്തിലെ തീപിടുത്തം : മരിച്ചവരിൽ 21 ഇന്ത്യക്കാര്‍ : 11മലയാളികൾ

കുവൈറ്റ് സിറ്റി : കുവൈത്തില്‍ മംഗഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 21 ഇന്ത്യക്കാര്‍. ഇതിൽ 11 പേർ മലയാളികളാണ്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്. 5 പേർ വെന്റിലേറ്ററിലാണ്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്തീപിടിത്തമുണ്ടായത്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിം​ഗ് കുവൈറ്റിലേക്ക് തിരിച്ചു. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ഇരയായവരെ കുറിച്ച് ബന്ധുക്കൾക്ക് വിവരം കൈമാറാൻ എംബസി ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ: +965-65505246.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറ് ജില്ലകളില്‍ പുതിയ കലക്ടര്‍മാരെ സര്‍ക്കാര്‍ നിയമിച്ചു

തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരാഴ്ചയിലേക്കു കടക്കുന്നതിനിടെ ആറ് ജില്ലകളില്‍ പുതിയ കലക്ടര്‍മാരെ നിയമിച്ച് സര്‍ക്കാര്‍. ഈ ജില്ലകളിലെ നിലവിലെ കലക്ടര്‍മാരെ മറ്റു വകുപ്പുകളിലേക്കു നിയമിച്ചാണ് മാറ്റത്തിന് വിഡിഎസ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്....

ഇറാനെതിരെ നടത്താനിരുന്ന സൈനികാക്രമണം താത്കാലികമായി നിര്‍ത്തിവച്ചെന്ന് ട്രംപ്

വാഷിംഗ്‌ടൺ : ഇറാനെതിരെ ഇന്ന് നടത്താനിരുന്ന സൈനികാക്രമണം താത്കാലികമായി നിര്‍ത്തിവച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .സൗദിയും യുഎഇയും ഖത്തറും അഭ്യർഥിച്ചതിനാലാണ്‌ ചൊവ്വാഴ്ച നടക്കാനിരുന്ന ആക്രമണം മാറ്റിവച്ചതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു....
- Advertisment -

Most Popular

- Advertisement -