Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsകർഷകരെ ആദരിച്ച്...

കർഷകരെ ആദരിച്ച് കുറ്റൂർ കൃഷിഭവൻ

തിരുവല്ല : സെപ്റ്റംബർ ഒന്നു മുതൽ നാലു വരെ നടന്ന ഓണം കർഷക ചന്തയിൽ പച്ചക്കറികളും ഏത്തക്കുലകളും കൃഷിഭവനിൽ നൽകിയ മികച്ച കർഷകരെ കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, കാർഷിക വികസന സമിതി അംഗം സാമുവൽ എം കെ, വാർഡ് മെമ്പർ ശ്രീവല്ലഭൻ നായർ, കൃഷി ഓഫീസർ താരാ മോഹൻ, മറ്റു കൃഷി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ആദരിച്ചു.

കർഷക ചന്തയിൽ പച്ചക്കറി, ഏത്തക്കുല,ശർക്കര,മറ്റു മൂല്യ വർധിത ഉൽപ്പന്നങ്ങൾ തുടങ്ങി ആകെ 5500 കിലോഗ്രാം ഉൽപ്പന്നങ്ങളാണ് കുറ്റൂർ കൃഷിഭവന് കീഴിലുള്ള കർഷകരിൽ നിന്നും സംഭരിച്ചത്.കുറ്റൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മുൻവശത്തുള്ള വിപണന കേന്ദ്രം വഴി മേൽ ഉൽപ്പന്നങ്ങൾ സബ്സിഡി നിരക്കിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയതിനു പുറമേ മറ്റു കൃഷിഭവനുകൾക്കും മറ്റു ബ്ലോക്കുകളിലും മറ്റു ജില്ലകളിലും ഉള്ള കൃഷിഭവനുകൾക്കും പച്ചക്കറികൾ, ഏത്തകുലകൾ, ശർക്കര എന്നിവ എത്തിക്കുവാൻ കർഷകർക്ക് സാധിച്ചു.വിപണി വിലയിൽ നിന്നും 10% കൂട്ടിയാണ് കർഷകരിൽ നിന്നും ഉത്പന്നങ്ങൾ സംഭരിച്ചത്. 30% കുറച്ച് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കി.

ഏറ്റവും കൂടുതൽ പച്ചക്കറികൾ നൽകിയ ഗോപി.എൻ കളീയ്‌ക്കമലയിൽ, ടി.എ സ്‌കറിയ തോട്ടത്തിൽ,സന്തോഷ് വി ആർ വഞ്ചിക്കാപ്പുഴ, ശ്രീവല്ലഭൻ നായർ, വി എം സദാശിവൻപിള്ള, മാധവ ബിൽഡിംഗ്, കെ ജി മോഹനൻ പിള്ള, കോവിലകത്ത് എന്നിവരെയും കർഷകചന്തയ്ക്ക് എല്ലാവിധ സഹായങ്ങളും നൽകിയ വിജയൻ പി , ശോഭ കെ പി എന്നിവരെയും ആദരിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 15-07-2024 Win Win W-778

1st Prize Rs.7,500,000/- (75 Lakhs) WK 114832 (MANANTHAVADY) Consolation Prize Rs.8,000/- WA 114832 WB 114832 WC 114832 WD 114832 WE 114832 WF 114832 WG 114832 WH 114832 WJ 114832...

എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച്  സുരേഷ് ഗോപി എം പി

തൃശൂർ: എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി എം പി. ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ആലപ്പുഴയിൽ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ താൻ അത് നിർബന്ധമായും തൃശൂരിൽ...
- Advertisment -

Most Popular

- Advertisement -