പത്തനംതിട്ട : എക്സൈസ് വകുപ്പിന്റെ ജില്ലാ കലാകായിക മേള പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലും അരങ്ങേറി. ജോയിന്റ് എക്സൈസ് കമ്മീഷണർ (വിമുക്തി) വി എ പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ കായിക സന്ദേശം നൽകി.
കലാമേള പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണറുടെ അധ്യക്ഷതയിൽ ഫോക്ക്‌ലോർ അക്കാദമി അംഗം അഡ്വ.സുരേഷ് സോമ ഉദ്ഘാടനം ചെയ്തു. കേരള എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി ഗോപാലകൃഷ്ണൻ ആശാരി, കേരള സ്റ്റേറ്റ് എക്സൈസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അയ്യൂബ്ഖാൻ, പ്രസിഡന്റ് പി.പ്രദീപ്, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കൗൺസിലർമാരായ ഷാബു തോമസ്, അജി എസ്, എൻ പ്രവീൺ, സ്പോർട്സ് ഓഫീസർ ഷാജി എസ്, ആർട്സ് ഓഫീസർ രാജേന്ദ്രൻ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ എന്നിവർ പ്രസംഗിച്ചു. കാതോലിക്കേറ്റ് കോളേജ് ബർസാർ പ്രൊഫ.ബിനോയ് റ്റി തോമസ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
100 മീറ്റർ,400 മീറ്റർ, 1500 മീറ്റർ ഓട്ടമത്സരങ്ങൾ,ഷോട്ട്പുട്ട്, ജാവലിൻ ത്രോ തുടങ്ങിയ വിവിധ കായിക ഇനങ്ങളിലും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, ലളിതഗാനം,പദ്യപാരായണം തുടങ്ങിയ വിവിധ കലാ മത്സരങ്ങളിലും ജില്ലയിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. വിജയികൾ ഈ മാസം 30 – ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ പങ്കെടുക്കും.