Tuesday, March 11, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകർഷകനും ന്യൂനപക്ഷവും...

കർഷകനും ന്യൂനപക്ഷവും ഒരേപോലെ അവഗണിക്കപ്പെടുന്നു – മോൺ ആൻറണി ഏത്തയ്ക്കാട്ട്

കോട്ടയം: സർക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കർഷകന്റെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ബോധപൂർവ്വമായ  നിസംഗത പാലിക്കുന്നുവെന്ന് അതിരൂപത വികാരി ജനറാൾ മോൺ ആന്റണി ഏത്തയ്ക്കാട്ട്. കത്തോലിക്ക കോൺഗ്രസ്‌ ചങ്ങനാശ്ശേരി അതിരൂപത സമിതി സംഘടിപ്പിക്കുന്ന കർഷക രക്ഷ നസ്രാണി മുന്നേറ്റത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മാമ്പുഴക്കരി സെന്ററിൽ  നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നാളിതുവരെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നും കർഷകരിൽ നിന്നും സമൂഹത്തിന് ഉണ്ടായ നന്മയും വളർച്ചയും വിസ്മരിക്കപെടുന്ന രീതിയിലുള്ള സമീപനങ്ങൾ പല തലങ്ങളിൽ നിന്നും ഉണ്ടാവുന്നു.  കർഷകന്റെ അഭിമാനബോധം സംരക്ഷിക്കുവാൻ സർക്കാരുകളെപ്പോലെ തന്നെ  പൊതുസമൂഹത്തിനും
കടമയുണ്ട്.

ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട്    പുറത്തുവിടുവാൻ സർക്കാർ നാളിതുവരെയായി തയ്യാറായിട്ടില്ല, ഞായറാഴ്ച ദിവസങ്ങൾ പൂർണ്ണ പ്രവർത്തി ദിനം ആക്കുന്നതിനായി ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. മനുഷ്യജീവനും ജീവിത സാഹചര്യങ്ങൾക്കും പുല്ലുവില കൽപ്പിച്ചുകൊണ്ടുള്ള വന നിയമ ഭേദഗതികൾ നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ  പൊതു മനസ്സാക്ഷി ഉയർന്നു വരേണ്ടതുണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

ചങ്ങനാശ്ശേരി അതിരൂപത പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറോവീട്ടിൽ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല,ജനറൽ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, ജനറൽ കൺവീനർമാരായ ജോസ് ജോൺ വെങ്ങാന്തറ, ജിനോ ജോസഫ് കളത്തിൽ, എടത്വാ ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, ക്രിസ് ഡയറക്ടർ ഫാ. തോമസ് താന്നിയത്ത്, ഫൊറോന ഡയറക്ടറുമാരായ ഫാ. ജോസഫ് കുറിയന്നൂർപറമ്പിൽ, ഫാ. ടോബി പുളിക്കാശ്ശേരി, മുട്ടാർ സെൻ്റ് തോമസ് പള്ളി വികാരി ഫാ. ജോസഫ് കട്ടപ്പുറം വൈസ് പ്രസിഡണ്ടുമാരായ സി. ടി. തോമസ് കാച്ചാങ്കോടം, ജോർജുകുട്ടി മുക്കത്ത്, ഭാരവാഹികളായ സെബാസ്റ്റ്യൻ വർഗീസ്, ചാക്കപ്പൻ ആന്റണി, കുഞ്ഞ് കളപ്പുര, സിസി അമ്പാട്ട്, പി.സി കുഞ്ഞപ്പൻ, യുവദീപ്തി എസ്. എം. വൈ. എം പ്രസിഡണ്ട് ജോയൽ ജോൺ റോയ്, പിതൃവേദി അതിരൂപത സെക്രട്ടറി ജോഷി കൊല്ലാപുരം   എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന ചുമട്ട് തൊഴിലാളി ഫെഡറേഷൻ ജാഥ ആലപ്പുഴ ജില്ലയിലെ പര്യടനം ആരംഭിച്ചു

ചെങ്ങന്നൂർ : ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി ഭേദഗതി ചെയ്യുക NFSA - ബിവറേജസ് സ്ഥാപനങ്ങളിൽ നിശ്ചയിച്ച കൂലി വർദ്ധനവ് നടപ്പിലാക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക,തൊഴിലാളി സംരക്ഷണത്തിന് ബദൽ നയം...

അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളിൽ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്...
- Advertisment -

Most Popular

- Advertisement -