സിംഗപ്പൂർ : ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗുകേഷിനോട് എതിരാളിയായ ചൈനീസ് താരം ഡിങ് ലിറന്‍ മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്ന ആരോപണം തള്ളി ഫിഡെ. കായിക മേഖല തന്നെ ഇത്തരം പിഴവുകളിലാണ് നിലനിൽക്കുന്നതെന്ന് ഫിഡെ പ്രസിഡന്റ് അർകാദി ദോർക്കോവിച്ച് ചൂണ്ടിക്കാട്ടി.
കായിക മത്സരങ്ങളില്‍ പിഴവുകളുണ്ടാകുമെന്നും എതിരാളിയുടെ പിഴവുകളില്‍ നിന്നും വിജയിക്കാനുള്ള വഴി കണ്ടെത്തുന്നതാണ് നമ്മളെ ആവേശഭരിതരാക്കുന്നതെന്നും ഡോര്‍ക്കോവിച്ച് പറഞ്ഞു. മത്സരത്തിന് നിലവാരമില്ലായിരുന്നുവെന്ന വിമര്‍ശനങ്ങളേയും ഫിഡെ പ്രസിഡന്റ് തള്ളിക്കളഞ്ഞു.
റഷ്യൻ ചെസ് ഫെഡറേഷൻ തലവൻ ആന്ദ്രേ ഫിലാത്തോവാണ് ഡിങ് ലിറൻ മനഃപൂർവം തോറ്റുകൊടുത്തെന്ന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത് .