ജയ്‌പുർ : രാജസ്ഥാനിലെ ചുരുവിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റടക്കം രണ്ടുപേർ മരിച്ചു .ഭാനുഡ ഗ്രാമത്തിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജാഗ്വർ യുദ്ധവിമാനം തകർന്നു വീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു .സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






