ടെക്സസ് : അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 24 മരണം. സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ 25 പെൺകുട്ടികളെ കാണാതായി. കനത്ത മഴയില്‍ പ്രദേശത്തെ നദിയില്‍ ക്രമാതീതമായി വെള്ളം ഉയർന്നതാണ് കനത്ത നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയത്.മേഖലയില്‍ പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നുവെന്നാണ് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ 10-12 ഇഞ്ച് വരെ മഴ മേഖലയിൽ പെയ്തതിനെ തുടർന്നാണ് മിന്നൽ പ്രളയം ഉണ്ടായത് .കാണാതായവർക്കുള്ള തിരച്ചിൽ നടക്കുന്നു. ടെക്സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .