Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsമുൻ വൈരാഗ്യം...

മുൻ വൈരാഗ്യം : ബെംഗളൂരു വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു

ബംഗളുരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു.തുംക്കൂർ മധുഗിരി സ്വദേശിയായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. പ്രതി രമേഷിനെ സംഭവസ്ഥലത്ത് നിന്ന് എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം.

തന്റെ മുൻ ഭാര്യയുമായി ബന്ധമുണ്ടെന്ന കാരണത്താലാണ് രാമകൃഷ്ണനെ കൊലപ്പെടുത്തിയതെന്നാണ് രമേഷിന്റെ മൊഴി. ഇതിനു മുൻപും രാമകൃഷ്ണനെ കൊലപ്പെടുത്താൻ രമേഷ് ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി വിമാനത്താവളത്തിലെത്തിയ പ്രതി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രാമകൃഷ്ണനെ ടെര്‍മിനലിന് സമീപത്തെ ശുചിമുറിക്ക് അടുത്തേക്ക് കൊണ്ടുപോയി കുത്തിക്കൊല്ലുകയായിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പല്‍ എത്തി : വാട്ടര്‍സല്യൂട്ടോടെ സ്വീകരണം

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പല്‍ എത്തി.തുറമുഖത്തെ ആദ്യ മദർഷിപ് സാൻഫെർണാണ്ടോയെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. കണ്ടെയ്‌നറുകളുമായാണ് കപ്പലെത്തിയത്.രാവിലെ 7.15 ഓടെയാണ് കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തിയത്. നാളെയാണ് ട്രയൽ...

പൊലീസില്‍ വിവരം നല്‍കി : യുവാവിന്റെ വീട്ടിൽക്കയറി ആക്രമണം നടത്തി ലഹരിക്കേസ് പ്രതികൾ

കാസർകോട് : ലഹരിവിൽപന സംബന്ധിച്ചു പൊലീസിനു വിവരം നൽകിയെന്നാരോപിച്ച് ലഹരിക്കേസ് പ്രതികൾ യുവാവിന്റെ വീട്ടിൽക്കയറി ആക്രമണം നടത്തി .സംഭവത്തിൽ യുവാവിനും മാതാവിനും പരിക്കേറ്റു .കാസർകോട് കെകെ പുറം കുന്നിൽ മുഹമ്മദ് സിനാൻ, ഉമ്മ...
- Advertisment -

Most Popular

- Advertisement -