തൃശ്ശൂർ : കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗ(80) കൂത്താട്ടുകുളത്ത് അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.മകളുടെ കണ്ണിന്‍റെ ചികിത്സക്ക് വേണ്ടി ശ്രീധരീയം ആശുപത്രിയിൽ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം.പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആറ് ദിവസം മുന്‍പാണ് മകളുടെയും ബന്ധുക്കളുടെയും ഒപ്പം അദ്ദേഹം കൂത്താട്ടുകുളത്തെത്തിയത്.മകൾ റോസ്‌മേരി ഒഡിങ്കയ്ക്ക് കേരളത്തിൽ നടത്തിയ ആയുർവേദ നേത്ര ചികിത്സയെക്കുറിച്ച് പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ അടക്കം പരാമർശിക്കപ്പെട്ടിരുന്നു .നയതന്ത്ര തലത്തിലുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും