Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsയുവാവിനെ തട്ടിക്കൊണ്ടുപോയി...

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചശേഷം  ഉപേക്ഷിച്ച നാലംഗ സംഘത്തിലെ മൂന്നുപേർ പൊലീസിന്റെ പിടിയിൽ.

തിരുവല്ല: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചശേഷം ഉപേക്ഷിച്ച നാലംഗ
സംഘത്തിലെ മൂന്നുപേർ പൊലീസിന്റെ പിടിയിൽ. തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയിൽ രാഹുൽ മനോജ് (കൊയിലാണ്ടി രാഹുൽ -29), കുറ്റപ്പുഴ  പാപ്പനവേലിൽ സുബിൻ അലക്സാണ്ടർ (26), കിഴക്കൻ മുത്തൂർ പ്ലാംപറമ്പിൽ കരുണാലയത്തിൽ ദീപുമോൻ എ (28) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട തിരുവല്ല മഞ്ഞാടി തൈമലയിൽ കെവിൻ മാത്യു ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

തൃശൂർ മണ്ണുത്തി സ്വദേശി ശരത്തിനെ (23) ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10ന് പായിപ്പാട്ടു നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത്തിനെ കാർ തടഞ്ഞുനിറുത്തിയ ശേഷം നാലംഗസംഘം അതേകാറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. രാത്രി മുഴുവൻ ശരത്തിനെ മർദ്ദിച്ച് അവശനാക്കിയശേഷം ഗുണ്ടാസംഘം കവിയൂരിന് സമീപം  റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.

ശരത്തിന്റെ കാറും അടിച്ചുതകർത്തശേഷം സംഘം അവിടെ ഉപേക്ഷിച്ചു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ച ശരത്ത് ചികിത്സയിലാണ്. മാന്താനം സ്വദേശി സേതുവിന്റെ ഉടമസ്ഥതയിലുള്ള ജെ.സി.ബിയുടെ ഡ്രൈവറാണ് ശരത്.
ഗുണ്ടാസംഘത്തിന് സേതുവുമായി മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പറയുന്നു. ശരത്ത്, സേതുവുമായി ഒത്തുചേർന്ന് സംഘത്തിനെതിരെ പ്രവർത്തിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ശരത്തിനെ ആക്രമിച്ചശേഷം പ്രതികൾ റെയിൽവേ സ്റ്റേഷന് സമീപം വടിവാൾ കാണിച്ച് ഓട്ടോ ഡ്രൈവറെയും ഭീഷണിപ്പെടുത്തി.

ഏറെനേരം അവിടെ ബഹളമുണ്ടാക്കിയ ഇവരെ പിടികൂടാനെത്തിയ തിരുവല്ല പൊലീസിന്റെ വാഹനത്തെയും ഇടിപ്പിച്ചശേഷമാണ് പ്രതികൾ മുങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളും ഇവർ ഉപയോഗിച്ച കാറും ഡിവൈ എസ് പി എസ് അഷാദിൻ്റെ നേതൃത്വത്തിൽ സി.ഐ.ബി.കെ. സുനിൽ കൃഷ്ണൻ, എസ്.സി.പി.ഒമാരായ അഖിലേഷ്, മനോജ്, സി.പി.ഒ അവിനാശ് എന്നിവരുടെ സംഘം കസ്റ്റഡിയിലെടുത്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 22-12-2024 Akshaya AK-682

1st Prize Rs.7,000,000/- AZ 936651 (MALAPPURAM) Consolation Prize Rs.8,000/- AN 936651 AO 936651 AP 936651 AR 936651 AS 936651 AT 936651 AU 936651 AV 936651 AW 936651...

ആർട്സ് ആൻറ് കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷം

തിരുവല്ല : ആർട്സ് ആൻറ് കൾച്ചറൽ സൊസൈറ്റി (റ്റി എ സി എസ്) യുടെ ഓണാഘോഷം തിരുവല്ല  എം എൽ എ  അഡ്വ.മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിൻ്റെ മാനസിക പിരിമുറുക്കങ്ങൾ ഉഴിവാക്കാൻ...
- Advertisment -

Most Popular

- Advertisement -