കുവൈത്ത് സിറ്റി : കുവൈറ്റിലെ മംഗെഫിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിൽ വൻ തീപ്പിടുത്തം. നാലുപേര്‍ മരിച്ചതായും 39 പേര്‍ക്ക് പരിക്കേറ്റതായും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മലയാളികളടക്കം ഒട്ടേറെ പേര്‍ താമസിക്കുന്ന ക്യാമ്പാണ് ഇത്.
ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.തീ പടര്‍ന്നതിനെത്തുടര്‍ന്ന് രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്ന് ചാടിയവര്‍ക്ക് ഗുരുതരപരിക്കേറ്റു. പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി.പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്.