Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈത്തില്‍ തൊഴിലാളി...

കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു

കുവൈത്ത് സിറ്റി : കുവൈറ്റിലെ മംഗെഫിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിൽ വൻ തീപ്പിടുത്തം. നാലുപേര്‍ മരിച്ചതായും 39 പേര്‍ക്ക് പരിക്കേറ്റതായും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മലയാളികളടക്കം ഒട്ടേറെ പേര്‍ താമസിക്കുന്ന ക്യാമ്പാണ് ഇത്.

ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.തീ പടര്‍ന്നതിനെത്തുടര്‍ന്ന് രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്ന് ചാടിയവര്‍ക്ക് ഗുരുതരപരിക്കേറ്റു. പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി.പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവലോകം പെരുന്നാളിന് ഒരുക്കങ്ങളായി : ജനുവരി 2,3 തീയതികളില്‍

കോട്ടയം : മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിലെ വലിയ പെരുന്നാളിന് ഒരുക്കങ്ങൾ തുടങ്ങി. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 62-ാം ഓർമ്മപ്പെരുന്നാളും, ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ്...

അഴിയിടത്തു ചിറയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും ടെമ്പോയിലും ഇടിച്ച് രണ്ട് പേർക്ക് പരുക്ക്

തിരുവല്ല: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും ടെമ്പോയിലും ഇടിച്ച് കാർ ഡ്രൈവർക്കും സ്കൂട്ടർ യാത്രികരായ ഒരാൾക്കും പരുക്കേറ്റു. കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ അഴിയിടത്തു ചിറ വൈലപ്പള്ളിപാലത്തിൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്കായിരുന്നു ...
- Advertisment -

Most Popular

- Advertisement -