Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKochiഅങ്കമാലിയിൽ വീടിന്...

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാലുപേർ മരിച്ചു

എറണാകുളം : അങ്കമാലിയിൽ വീടിനു തീപിടിച്ച് അച്ഛനും അമ്മയും രണ്ടു കുട്ടികളും മരിച്ചു. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ്‍വിൻ (5) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് സംഭവം .

ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. അയൽവാസികൾ ഉൾപ്പെടെ ഓടിയെത്തി തീയണച്ചെങ്കിലും നാലു പേരും മരിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അങ്കമാലിയിലെ മലഞ്ചരക്ക് മൊത്തവ്യാപാരിയാണ് മരിച്ച ബിനീഷ് കുര്യൻ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വാതന്ത്ര്യാനന്തര ഭാരതം കെട്ടിപ്പടുക്കുന്നതിലും വൈ.എം.സി.എ വഹിച്ച പങ്ക് ശ്ലാഘനീയം :  പി.എസ്. ശ്രീധരൻ പിള്ള

തിരുവല്ല/ഇരവിപേരൂർ : ഇന്ത്യൻ സ്വാതന്ത്യ സമര രംഗത്ത് വൈ.എം.സി.എ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നുവെന്നും സ്വാതന്ത്ര്യാനന്തര ഭാരതം കെട്ടിപ്പടുക്കുന്നതിലും വൈ.എം.സി.എ വഹിച്ച പങ്ക് ശ്ലാഘനീയമാണെന്നും ഗോവ ഗവർണർ പി. എസ് ശ്രീധരൻ പിള്ള. വൈ.എം.സി.എ തിരുവല്ല...

സി കെ ലതാകുമാരി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയി മല്ലപ്പള്ളി നിയോജകമണ്ഡലത്തിലെ സി കെ ലതാകുമാരിയെ  എതിരില്ലാതെ തെരഞ്ഞെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്ന ബീനപ്രഭ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്....
- Advertisment -

Most Popular

- Advertisement -