Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalമോദി-മസ്‌ക് കൂടിക്കാഴ്‌ച...

മോദി-മസ്‌ക് കൂടിക്കാഴ്‌ച : ടെസ്‌ല ഇന്ത്യയിൽ റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു

ന്യൂഡൽഹി : ഇലോൺ മസ്‌കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു.കമ്പനി ഉപഭോക്തൃ-ആശയവിനിമയ ജോലികൾ, ബാക്ക്-എൻഡ് ജോലികൾ എന്നിവയുൾപ്പെടെ 13 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ന്യൂഡൽഹി ,മുംബൈ എന്നിവടങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. 

ഉയർന്ന ഇറക്കുമതി തീരുവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ടെസ്‌ല ഇന്ത്യയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള ഉയര്‍ന്ന നിലവാരമുള്ള കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110 ശതമാനത്തില്‍നിന്ന് 70 ശതമാനമായി കുറിച്ചിരുന്നു.

കഴിഞ്ഞയാഴ്ച്ച നടത്തിയ അമേരിക്കൻ സന്ദർശനത്തിൽ ടെസ്‌ല മേധാവി ഇലോൺ മസ്‌കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മല്ലപ്പള്ളിയിൽ കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പ് 19 ന്

മല്ലപ്പള്ളി: ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുളള സർവീസ് ക്യാമ്പ് നവംബർ-19 ന് രാവിലെ 10 മുതൽ 5 വരെ മല്ലപ്പള്ളി കൃഷിഭവനിൽ നടക്കും. ആവശ്യക്കാർ നവംബർ 3 ന് മുൻപായി അറിയിക്കണമെന്ന് കല്ലൂപ്പാറ...

തൂണേരി ഷിബിൻ വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി : തൂണേരി ഷിബിൻ വധക്കേസിൽ മുസ്ലിം ലീഗ് പ്രവർത്തകരായ  പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും 15, 16 പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ...
- Advertisment -

Most Popular

- Advertisement -