Friday, November 28, 2025
No menu items!

subscribe-youtube-channel

HomeNew Delhiഭരണഘടനയുടെ ഉത്തരവാദിത്തങ്ങൾ...

ഭരണഘടനയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണം: രാജ്യത്തെ പൗരന്മാർക്ക് നിർദേശങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യൻ ഭരണഘടനാ ദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ പൗരന്മാരും ഭരണഘടനയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും ഇത് ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വോട്ടവകാശം വിനിയോ​ഗിച്ചുകൊണ്ട് ജനാധിപത്യം ശക്തിപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്തവും പ്രധാനമന്ത്രി വ്യക്തമാക്കി. കന്നി വോട്ടർമാരെ ആദരിച്ചുകൊണ്ട് എല്ലാ സ്കൂളുകളും കോളേജുകളും ഭരണഘടനാ ദിനം ആഘോഷിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

ഭരണഘടനയ്‌ക്ക്നുസൃതമായി രാജ്യത്തെ പൗരന്മാർ കടമകൾ നിറവേറ്റണം. ഇത് സാമൂഹിവും സാമ്പത്തികവുമായ പുരോ​ഗതിയുടെ അടിത്തറയാണ്. നാം എടുക്കുന്ന തീരുമാനങ്ങളും നയങ്ങളും വരും തലമുറകളെ ശക്തിപ്പെടുത്തും. സമത്വത്തിനും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകുകയും അവകാശങ്ങൾ ശാക്തീകരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ ഭരണഘടനയെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ന് അയ്യന്‍കാളി ജയന്തി

തിരുവനന്തപുരം : നവോത്ഥാന നായകനായ മഹാത്മ അയ്യന്‍കാളിയുടെ 162-ാം ജന്‍‌മദിനം ഇന്ന്. 1863 ഓഗസ്റ്റ് 28 ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യന്‍കാളി ജനിച്ചത്.പുലയസമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം പിടിച്ചെടുത്ത് ശ്രദ്ധേയനായി....

അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര​ പരിക്ക് : ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം : കാട്ടാക്കടയിൽ അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര ​പരിക്ക്.പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകൾ വൈ​ഗയ്‌ക്കാണ് പരിക്കേറ്റത്. വീഴ്ചയിൽ കഴുത്തിന് പിന്നിൽ ​ക്ഷതമേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.കുട്ടി...
- Advertisment -

Most Popular

- Advertisement -