Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsപോത്തന്‍കോട് സുധീഷ്...

പോത്തന്‍കോട് സുധീഷ് വധക്കേസ് : പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

തിരുവനന്തപുരം : പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവുശിക്ഷ.ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (35) പോത്തൻകോട് കല്ലൂർ പാണൻവിളയിൽ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തി കാല്‍ വെട്ടിയെടുത്ത കേസിലാണ് നെടുമങ്ങാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 

2021 ഡിസംബര്‍ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.കൊല്ലപ്പെട്ട സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നാം പ്രതി ഉണ്ണിയെ മർദിക്കുകയും അമ്മയ്ക്കുനേരെ പടക്കമെറിഞ്ഞതിന്റെയും വൈരാഗ്യത്തിലായിരുന്നു ആക്രമണം.ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ക്കഴിയുകയായിരുന്ന സുധീഷിനെ കേസിലെ പ്രതികൾ കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിലിട്ട് വെട്ടുകയായിരുന്നു.ഒന്നാം പ്രതി  ഉണ്ണി സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത് റോഡിലെറിഞ്ഞ് ബൈക്കിൽ ആഹ്ലാദപ്രകടനം നടത്തുകയും ചെയ്‌തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പകർച്ചപ്പനി ഭീഷണി : മഴയ്‌ക്കൊപ്പം ഡെങ്കിയും എലിപ്പനിയും

പത്തനംതിട്ട : മഴ ശക്തമായതോടെ  ജില്ലയിൽ പകർച്ചപ്പനി ഭീഷണി വർധിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങൾക്കൊപ്പം കൊതുകുജന്യ രോഗങ്ങളും വ്യാപിക്കുന്ന സാഹചര്യം ആരോഗ്യവകുപ്പിനും ജനങ്ങൾക്കും ആശങ്കയാകുന്നു. ഇടവിട്ടുള്ള മഴയും വിവിധ പ്രദേശങ്ങളിലെ...

പട്ടത്ത് കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു : ഓട്ടോ കത്തി ഒരാൾ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പട്ടത്ത് കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ശ്രീകാര്യം സ്വദേശിയായ സുനി (40) ആണ് മരിച്ചത്. പുലർച്ചെ 3.30ന് പട്ടം സെന്റ്മേരീസ് സ്കൂളിന് മുന്നിൽ വച്ചാണ്...

അഭിമുഖം

- Advertisment -

Most Popular

- Advertisement -