വെണ്ണിക്കുളം/തിരുവല്ല : മൂല്യബോധമുള്ള തലമുറ സൃഷ്ടിക്കപ്പെടുവാൻ ഇന്നത്തെ കുട്ടികളിൽ ഗാന്ധിജി ജീവിക്കുന്ന യാഥാർത്ഥ്യമായി മാറണമെന്നും ഗാന്ധി ദർശനം ആഴമായി പതിയണമെന്നും താഴ്മയെ ദൈവികതയായി സ്വീകരിച്ച ഗാന്ധിജിയുടെ മുഖമുദ്ര ലാളിത്യമായിരുന്നു എന്നും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഗാഡിജയന്തി വാരാചരണത്തിന്റെ സമാപനം സെൻ്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദ്ദേഹം. സത്യവും നീതിയും ധാർമികതയും നഷ്ടപ്പെട്ട ഈ കാലത്ത് ഗാന്ധിജീവിതം നമ്മെ പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുന്നതാവണമെന്നും തിരുമേനി അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഡോ. ജോസ് പാറക്കടവിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ. തോമസ് പി. ജോർജ്, പ്രിൻസിപ്പൽ ഡോ. ജേക്കബ് മണ്ണുമൂട്, കൺവീനർ ലിനോജ് ചാക്കോ, ഫാ. ദിനേശ് പാറക്കടവിൽ, ഹെഡ്മിസ്ട്രസ് രജനി ജോയി, ആശ പി.എ എന്നിവർ പ്രസംഗിച്ചു.
ഗാന്ധി ജയന്തി വാരാചരണത്തിൻ്റെ ഭാഗമായി ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിച്ച ഗാന്ധി ജീവിതം പ്രശ്നോത്തരിയുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.