Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന സർക്കാർ...

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പ്  പെരിങ്ങരയിൽ തുടക്കമായി

തിരുവല്ല : മാലിന്യരഹിതമായ അന്തരീക്ഷം  ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പ്  പെരിങ്ങര ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങൾ ആക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായത്.  വേങ്ങൽ ആലംതുരുത്തി ഗവ എൽ പി സ്കൂളിൽ പെരിങ്ങര പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉദ്ഘാടനം  നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന മാത്യു  അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രതിനിധികൾ, ആശാവർക്കർമാർ, ഹരിത കർമ്മ സേന പ്രവർത്തകർ, സന്നദ്ധ സംഘടന പ്രവർത്തകർ, സ്കൂൾ കുട്ടികൾ, അധ്യാപകർ, തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.

പഞ്ചായത്തിലെ ഹോമിയോപ്പതി ഡിസ്പെൻസറിയിൽ എത്തുന്ന രോഗികൾക്ക് മരുന്നുകൾ ഇട്ടു നൽകുന്നതിനായി പഞ്ചായത്ത് തയ്യാറാക്കിയ ബയോ ബാഗുകൾ ഡോ. ജയചന്ദ്രന് നൽകി നിർവഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരമനയിലെ യുവാവിന്റെ കൊലപാതകം : ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം : കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 4 പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.കിരണ്‍ കൃഷ്ണ എന്നയാളാണ് കസ്റ്റഡിയിലായത്.2019ലെ കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ഈ കേസിലെയും...

തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു

ആലുവ:ആലുവയിൽ തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയേറ്റു മരിച്ചു. കൂവപ്പടി സ്വദേശിയായ പത്രോസ് പോളച്ചൻ (57) ആണ് എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ വച്ച് മരിച്ചത്.രണ്ടാഴ്ച മുമ്പ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തു വച്ചാണ്...
- Advertisment -

Most Popular

- Advertisement -