തിരുവല്ല : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയുടെയും ജില്ലാ വനിതാ ശിശുവികസന വകുപ്പിൻ്റെ ഡിസ്ട്രിക്ട് ഹബ് ഫോർ ദി എംപവർമെൻ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജി എച്ച് എസ് നെടുമ്പ്രത്ത് വച്ച് ജൻഡർ സെൻസിറ്റൈസേഷൻ ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
പത്തനംതിട്ട ദിശ ഡയറക്ടർ അഡ്വ. ദിലീപ് കുമാർ ജെൻഡർ സെൻസിറ്റൈസേഷൻ എന്ന വിഷയത്തിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നീരജ സെക്സ് എജ്യൂക്കേഷൻ എന്ന വിഷയത്തിലും ഹൈസ്കൂൾ, യുപി കുട്ടികൾക്ക് ക്ലാസ് നയിച്ചു. സ്കൂൾ കൗൺസിലർ രമ്യ കെ പിള്ള, ജെൻഡർ സ്പെഷലിസ്റ്റ് അനുഷ എ എം, കമ്മ്യൂണിറ്റി വുമൺ ഫെസിലിട്ടേറ്റർ ഡോ. അമല മാത്യു തുടങ്ങിയവർ പങ്കെടുത്തു.