Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമം നാളെ പമ്പാ തീരത്ത്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം നാളെ (20) പമ്പാ തീരത്ത് നടക്കും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാമുഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനാപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

പരിപാടിക്കായി മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ ജർമൻ ഹാങ്ങർ പന്തൽ തയ്യാറായി. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 3,000 പ്രതിനിധികൾക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പിൽ നിന്ന് നാലടി ഉയരത്തിൽ 2,400 ചതുരശ്രയടിയിലാണ് സ്റ്റേജ്. 

ഹിൽടോപ്പിൽ രണ്ട് പന്തലുണ്ട്. പാനൽ ചർച്ചയ്ക്കായി 4,500 ചരുരശ്രയടിയിലും ഭക്ഷണം കഴിക്കാനായി 7,000 ചതരുശ്രയടിയിലുമാണ് ഇവിടെ പന്തൽ. പമ്പ തീരത്തും ഭക്ഷണ സൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയിൽ ജർമൻ ഹാങ്ങർ പന്തൽ നിർമിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രദർശന മേള സംഘടിപ്പിക്കാനായി 2,000 ചതുരശ്രയടിയിൽ മറ്റൊരു പന്തലുമുണ്ട്. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് കൺസ്ട്രക്ഷനാണ് നിർമാണ ചുമതല. 

സംഗമത്തിൽ മൂന്ന് സമാന്തര സെഷനും നടക്കും. ആദ്യ സെഷൻ ശബരിമല മാസ്റ്റർപ്ലാനിനെ കുറിച്ചാണ്. ഹൈപവർ കമ്മിറ്റി അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ധർ തുടങ്ങിയവർ ഇതിൽ പങ്കെടുക്കും. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, തീർത്ഥാടകരുടെ ക്ഷേമം തുടങ്ങിയ ദീർഘകാല പദ്ധതികളെ കുറിച്ച് സെഷനിൽ ചർച്ച ചെയ്യും.

രണ്ടാമത്തെ സെഷൻ ‘ആത്മീയ ടൂറിസം സർക്യൂട്ടുകൾ’ എന്ന വിഷയത്തെക്കുറിച്ചാണ്. കേരളത്തിലെ മറ്റ് സാംസ്‌കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാം എന്ന് ഇതിൽ ചർച്ച ചെയ്യും. മൂന്നാമെത്ത സെഷൻ ‘ശബരിമലയിലെ തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും’ എന്ന വിഷയമാണ്. പ്രമുഖ പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വിദഗ്ധർ, സാങ്കേതിക പങ്കാളികൾ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ വർഷവും ശബരിമല സന്ദർശിക്കുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് എങ്ങനെ മെച്ചപ്പട്ട സൗകര്യങ്ങൾ ഒരുക്കാമെന്നതാകും ഈ സെഷനിൽ വിശദീകരിക്കുക.

രാവിലെ ആറിന് പ്രതിനിധികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. രാവിലെ ഒമ്പത് മുതൽ 11 വരെ ഉദ്ഘാടന സമ്മേളനം. തുടർന്ന് സമാന്തര സെഷനുകൾ. ഉച്ചഭക്ഷണത്തിന് ശേഷം ഗായകൻ വിജയ് യേശുദാസ് നയിക്കുന്ന സംഗീത പരിപാടി. വൈകിട്ട് 3.20 ന് ചർച്ചകളുടെ സമാഹരണം. തുടർന്ന് സമാപന സമ്മേളനം. പ്രതിനിധികൾക്ക് ശബരിമല ദർശനത്തിനും അവസരമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജാതിചിന്ത മറ്റെന്നത്തേക്കാളും വളരെ കൂടിയൊരു കാലഘട്ടമായി മാറി –  വെള്ളാപ്പള്ളി നടേശൻ

തിരുവല്ല: ജാതിചിന്ത മറ്റെന്നത്തേക്കാളും വളരെ കൂടിയൊരു കാലഘട്ടമായി ഇന്ന് മാറിയെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു...

പാലക്കാട് മുണ്ടൂരിൽ 61കാരനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട് ; പാലക്കാട് മുണ്ടൂരിൽ 61കാരനെ കാട്ടാന ചവിട്ടിക്കൊന്നു. പുതുപ്പരിയാരം ഒന്നാംവാര്‍ഡ് നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന്‍ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. വീടിന് പുറത്തിറങ്ങിയ കുമാരന് കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. ആന...
- Advertisment -

Most Popular

- Advertisement -