മേപ്രാൽ: അസ്വസ്ഥമായ മനുഷ്യ മനസുകൾക്ക് രൂപാന്തരം നൽകുന്നതാണ് ദൈവവചനമെന്ന് മാർത്തോമ്മ സഭ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫീം പറഞ്ഞു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് ബ്രാഞ്ച് 2024-’25 വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ സെറാഫീം. പ്രസിഡൻ്റ് റവ.ഏബ്രഹാം ചെറിയാൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ട്രഷറർ ജോജി പി.തോമസ്, വൈസ് പ്രസിഡൻ്റ് ആനി ചെറിയാൻ, ജോ. സെക്രട്ടറി ആനിമിനി തോമസ്, റവ.പി.സി.സജി, കോ-ഓർഡിനേറ്റർ തോമസ് കുരുവിള എന്നിവർ എന്നിവർ പ്രസംഗിച്ചു. ബൈബിൾ ക്വിസ്, പ്രസംഗം മത്സരങ്ങളിൽ വിജയികളായവർക്ക് മാത്യൂസ് മാർ സെറാഫീം സമ്മാനങ്ങൾ നൽകി.