തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം .ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിഷയം ഉന്നയിച്ചു.എന്നാൽ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ എന്ന് എഴുതിയ ബാനറും ഉയർത്തി ശരണം വിളിച്ചു കൊണ്ടാണ് പ്രതിഷേധിച്ചത്.ശബരിമലയിലെ സ്വർണ്ണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജി വക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു .ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്ന് സ്‌പീക്കറും ധനമന്ത്രിയും പറഞ്ഞു .പ്രതിഷേധം കനത്തതോടെ ചോദ്യോത്തര വേള റദ്ദാക്കി സഭ അൽപനേരത്തേക്ക് നിർത്തി വെച്ചു.






