ബെംഗളൂരു : സ്വർണം കടത്താൻ ശ്രമിക്കവെ കന്നഡ സിനിമാ നടി രണ്യ റാവു പിടിയിലായി .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ ഇന്റലിജൻസ് വിഭാഗമാണ് വിമാനത്താവളത്തിൽ വച്ച് നടിയെ അറസ്റ്റ് ചെയ്തത്.ദുബായിൽ നിന്നാണ് രണ്യ സ്വർണം കടത്തിയത്.കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബായ് യാത്ര നടത്തിയത്.പൊലീസ് ഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ ജനറൽ രാമചന്ദ്ര റാവുവിന്റെ മകളാണ് രണ്യ റാവു. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി 14.8 കിലോ സ്വർണം കടത്തിയത്.കോടതിയിൽ ഹാജരാക്കിയ നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.