Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKollamവിവേകാനന്ദ അന്താരാഷ്‌ട്ര...

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക്

കൊല്ലം : വിവേകാനന്ദ ഇന്റർനാഷണൽ റിലേഷൻസ് ഏർപ്പെടുത്തിയ വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവി ഏറ്റുവാങ്ങി. കൊല്ലം അമൃതപുരി ആശ്രമം ഹാളിൽ നടന്ന ചടങ്ങിൽ വിവേകാനന്ദ ഇൻ്റർനാഷണൽ റിലേഷൻസ് ഫൗണ്ടേഷൻ കൺവീനർ ഗഗൻ മഹോത്ര, മുഖ്യ രക്ഷാധികാരി രവികുമാർ അയ്യർ എന്നിവർ പുരസ്‌കാരം സമർപ്പിച്ചു.

അന്താരാഷ്‌ട്രതലത്തിൽ നടത്തിവരുന്ന പൊതുജനക്ഷേമ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും സംഭാവന നൽകിയ ഭാരതത്തിലെ അസാധാരണ വ്യക്തികൾക്കുള്ള അംഗീകാരമാണിത്. സംസ്കാരവും മൂല്യങ്ങളും ഉൾകൊള്ളുന്ന ഭാരതത്തിന്റെ സനാതന ധർമ്മം പഠിക്കാനും പഠിപ്പിക്കാനും നമ്മൾ തയ്യാറാകണമെന്നും സ്വാമി വിവേകാനന്ദന്റെ ജീവിതം നൽകുന്ന സന്ദേശം അതാണെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.

“ലോകത്തിന് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യാൻ അമ്മയ്‌ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ, അത് ധാരാളം നല്ല കുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടതുകൊണ്ടാണ്, ഈ കുട്ടികൾ ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നും എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്”. അമ്മ  സ്വീകരണ പ്രസംഗത്തിൽ സൂചിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാരിസിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ

പാരീസ് : ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല മെഡൽ.50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് വെങ്കല മെഡൽ നേടിയത്. ഒരു ഘട്ടത്തിൽ ആറാം സ്ഥാനത്തായിരുന്ന കുസാലെ 451.4 എന്ന...

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ

തിരുവനന്തപുരം : ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. ഇതുമായി ബന്ധപ്പെട്ട് നവംബർ 25-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു.ലെഫ്റ്റനന്റ് ഗവർണറുടെ വസതി ലോക് നിവാസാകും. 2024-ൽ രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന...
- Advertisment -

Most Popular

- Advertisement -