ചെന്നൈ : തമിഴ് നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു.ഇന്ന് പുലര്‍ച്ചെ 5.30ഓടെ ചെന്നൈയിൽ നിന്ന് ആന്ധ്രയിലേക്ക് പോയ ട്രെയിനിനാണ് തീപിടിച്ചത്. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന്റെ അഞ്ച് ബോഗികൾ കത്തി നശിച്ചു. വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതോടെ 2കിലോമീറ്റർ പരിസരത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. അപകടം നടന്ന സ്ഥലത്ത് പാളത്തിലായി വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സംഭവത്തിൽ അട്ടിമറി സംശയം ഉയരുന്നുണ്ട് . റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.