കണ്ണൂർ : കൊടുംകുറ്റവാളി ഗോവിന്ദ ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപെട്ടതിനെ തുടർന്ന് 4 ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.ജയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹെഡ് വാർഡൻ ഉൾപ്പെടെ ഉള്ളവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ഇന്നലെ രാത്രി ജയിലിൽ മേൽനോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും ഗോവിന്ദചാമിയെ പാർപ്പിച്ചിരുന്ന പത്താം ബ്ലോക്കിൽ നിരീക്ഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് അന്വേഷണ വിധേയമായി മാറ്റി നിർത്തിയത്. സംഭവം കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷിക്കും.