Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസൗജന്യ മൾട്ടി...

സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്

തിരുവല്ല: മെഡിക്കൽ മിഷൻ ആശുപത്രിയുടെ സാമൂഹിക സേവന വിഭാഗമായ “കൂടെ” പുല്ലാട് മഹാത്മാ സേവാഗ്രാമിന്റെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുല്ലാട് സെൻറ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പ് കോയിപ്രം പഞ്ചായത്ത് പ്രസിഡണ്ട്  സുജാത ഉദ്ഘാടനം ചെയ്തു.

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി  സൂപ്രണ്ട് ഡോ. സാം അബ്രാഹാമിന്റെ നേതൃത്വത്തിൽ  പതിനൊന്നു മൾട്ടി സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ വിദഗ്ധരും  പതിനൊന്നു കൺസ്റ്റന്റ് ഡോക്ടർമാർ നാനൂറോളം രോഗികളെ പരിശോധിച്ച് ചികിത്സ നിർണ്ണയിച്ചു. കോയിപ്രം പഞ്ചായത്തു മെമ്പർ  ആൻ മണിയാട്ട് ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഡോ. ടാലോ വർഗീസ് കുര്യൻ പ്രമേഹ രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎസിൽ ഷട്ട്ഡൗൺ : കൂട്ടപ്പിരിച്ചുവിടൽ ഭീഷണിയുമായി ട്രംപ്

വാഷിംഗ്‌ടൺ : ധന അനുമതി ബിൽ പാസാക്കാനാകാതെ വന്നതോടെ യുഎസ് ഗവൺമെൻ്റ് ഷട്ട്ഡൗണ്‍ ഭീഷണിയിൽ .ഇതോടെ യുഎസിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. അവശ്യ സർവീസുകൾ മാത്രമായിരിക്കും പ്രവർത്തിക്കുക. ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട്...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ പോഷക സംഘടനകൾക്ക് പ്രാതിനിധ്യം നൽകും: സതീഷ്കൊച്ചുപറമ്പിൽ

പത്തനംതിട്ട : തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ സജീവമായി പ്രവർത്തിക്കുന്ന പോഷക സംഘടനകൾക്ക് കാര്യമായ പ്രാതിനിധ്യം നൽകുമെന്ന് ഡിസിസി പ്രസിഡന്റ്  സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പോഷകസംഘടന ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വസമ്മേളനം പത്തനംതിട്ട രാജീവ്...
- Advertisment -

Most Popular

- Advertisement -