തൃശ്ശൂർ : തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ജിഎസ്ടി റെയ്ഡ് നടക്കുന്നു.75 കേന്ദ്രങ്ങളിൽ ഇന്നലെയാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പരിശോധന ആരംഭിച്ചത് .കണക്കിൽ പെടാത്ത 104 കിലോയിലധികം സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. ഓപ്പറേഷൻ ടോറേ ഡെൽ ഓറോ എന്ന് പേരിട്ടിരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡിൽ 700ഓളം ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ട്