തിരുവനന്തപുരം : ക്യാമറ കണ്ണടയുമായി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ച ഗുജറാത്ത് സ്വദേശി പോലീസ് പിടിയിൽ.ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 68 കാരൻ സുരേന്ദ്ര ഷായാണ് പിടിയിലായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കണ്ണടയില്‍ ക്യാമറ ശ്രദ്ധയിൽ പെട്ടത് തുടർന്ന് ഫോർട്ട് പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു. കേസെടുത്തുവെന്നും പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടുവെന്നും പൊലീസ് അറിയിച്ചു.