ആലപ്പുുഴ : ആലപ്പുഴ ജനറൽ ആശുപത്രിയിൽ കൊതുകു നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഗപ്പി മത്സ്യ ഹാച്ചറി ജനറൽ ആശുപത്രി അംഗണത്തിൽ തുടങ്ങി.
ഹരിത ആശുപത്രി എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമായി പച്ചക്കറിതോട്ടം കൃഷിവകുപ്പുമായി ചേർന്ന് ആരംഭിച്ചു. ജീവിത ശൈലി രോഗങ്ങൾക്ക് പരിഹാരമാകുന്നതിന് നല്ല ഭക്ഷണത്തിലൂടെ നല്ല ആരോഗ്യം എന്ന സന്ദേശം നൽകി ജനറൽ ആശുപത്രിയിൽ പച്ചക്കറിതോട്ടവും ആരംഭിച്ചത്. ഔഷധച്ചെടികളുടെ തോട്ടവും ഫലവൃക്ഷങ്ങളുടെ തോട്ടവും ആശുപത്രിയിൽ നേരത്തേ തുടങ്ങിയിരുന്നു.
പദ്ധതികളുടെ ജനറൽ ആശുപത്രിതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവ്വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർ പേഴ്സൺ കെ.കെ. ജയമ്മ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേ ഴ്സൺ കവിത ടീച്ചർ, ജില്ലാ എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ ഡോ. കോശി സി. പണിക്കർ, സൂപ്രണ്ട് ഡോ ആർ സന്ധ്യ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ വേണുഗോപാൽ കെ., ആർ.എം.ഒ. ഡോ. ആശ എം., അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ സമീറ, കൃഷി ഓഫീസർ സീതാരാമൻ തുടങ്ങിയവർ പങ്കെടുത്തു.