ചെങ്ങന്നൂര്‍: നവോത്ഥാന നായകരില്‍ ഒന്നാം നിരയിലുള്ള ശ്രീനാരായണ ഗുരു പഠിപ്പിച്ചത് മനുഷ്യനെ മനുഷ്യനായി കാണാനാണെന്ന് മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി.യോഗം ചെങ്ങന്നൂര്‍ ടൗണ്‍ 97-ാം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിൻ്റെ ദര്‍ശനങ്ങള്‍ പുതുതലമുറയെ പഠിപ്പിക്കുന്ന ദൗത്യം ഏറ്റെടുക്കണ്ടേതുണ്ട്. വര്‍ത്തമാനകാലത്ത് വളര്‍ന്നുവരുന്ന ജാതി ബോധത്തിനെതിരെ ഇത് അനിവാര്യമാണ്. അതിന് സമൂഹം കൂട്ടായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. മനുഷ്യമനസ്സുകളില്‍ ഉണ്ടാകേണ്ടത് മനുഷ്യത്വമാണെന്നും മന്ത്രി പറഞ്ഞു. ശാഖാ പ്രസിസൻ്റ് കെ.ദേവദാസ് അധ്യക്ഷനായി.
യോഗത്തില്‍ ചെങ്ങന്നൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സുരേഷ് പരമേമേശ്വരന്‍ ഭദ്രദീപം തെളിയിച്ചു. ശ്രീനാരായണ വിശ്വധര്‍മ്മമഠം മഠാധിപതി ശിവബോധാനന്ദസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എന്‍.ഡി.പി. യോഗം ഇസ്‌പെക്ടിംഗ് ഓഫീസര്‍ രവീന്ദ്രന്‍ എഴുമറ്റൂര്‍, നഗരസഭ വൈ.ചെയര്‍മാന്‍ കെ.ഷിബു രാജന്‍, ശാഖാ സെക്രട്ടറി സിന്ധു എസ് മുരളി, എം,ആർ വിജയൻ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ബാലകൃഷ്ണണന്‍, കൗണ്‍സിലര്‍മാരായ രാജന്‍ കണ്ണാട്ട്, വി.എസ് സവിത, ശാഖാ കമ്മിറ്റിയംഗങ്ങളായ റ്റി.സുശീലന്‍, ലൈലഗോപകുമാര്‍, ഷാജി കൃഷ്ണന്‍, അമ്പിളി മഹേഷ്, തുളസി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.