വയനാട് : വന്യജീവി ആക്രമണത്തിനെതിരെ മാനന്തവാടി നഗരസഭയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് സംസ്കരിക്കും.അടിയന്തര ധന സഹായമായി പ്രഖ്യാപിച്ച 5 ലക്ഷം രൂപ കുടുംബത്തിന് ഇന്നലെ കൈമാറി.
ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ നരഭോജി കടുവയ്ക്കായി വനം വകുപ്പ് തിരച്ചിൽ തുടരുകയാണ്. കടുവയെ പിടികൂടാൻ ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു. കൂടുതൽ ആർആർടി സംഘം ഇന്ന് വനത്തിൽ തെരച്ചിൽ നടത്തും. തെർമൽ ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ തുടരും. അതേസമയം ഇന്നലെ രാത്രി വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞത് ആശങ്ക വർധിപ്പിച്ചു .വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്