Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaരാമവർമ്മരാജയുടെ പരിപാലനച്ചുമതല...

രാമവർമ്മരാജയുടെ പരിപാലനച്ചുമതല കിടങ്ങന്നൂർ കരുണാലയം അമ്മവീട്  ഏറ്റെടുത്തു

ആറന്മുള : പ്രായാധിക്യത്താൽ അവശതയിലായ ആറന്മുള പെരിങ്ങോലിൽ കൊട്ടാരത്തിലെ രാമവർമ്മരാജയുടെ പരിപാലനച്ചുമതല കിടങ്ങന്നൂർ കരുണാലയം അമ്മവീട്  ഏറ്റെടുത്തു. 87 വയസുള്ള പി സി രാമവർമ്മരാജാ ഇളയ മൂന്ന് സഹോദരങ്ങൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.

അവിവാഹിതരായ സഹോദരങ്ങളും പ്രായാധിക്യത്താൽ അവശതയിലായതിനാൽ തീർത്തും കിടപ്പിലായ രാമവർമ്മരാജയെ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.  കൊട്ടാരം എന്ന പേര് ഉണ്ടെങ്കിലും കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ വീട്ടിൽ പൂർണ്ണമായും കിടപ്പിലായ രാമവർമ്മ രാജയുടെയും സഹോദരങ്ങളുടെയും ദുരിത ജീവിതം ആറന്മുള ജനമൈത്രീ പോലീസും ജനപ്രതിനിധികളും ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് കരുണാലയം അമ്മ വീട് ഡയറക്ടർ അബ്ദുൾ അസീസും സഹപ്രവർത്തകരും സ്ഥലത്തെത്തി ഇദേഹത്തിൻ്റെ തുടർന്നുള്ള പരിപാലന ചുമതല ഏറ്റെടുക്കുകയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിവരങ്ങൾ സ്പീക്കറെ രേഖാമൂലം അറിയിച്ച് എസ്ഐടി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ബലാൽസംഗക്കേസിൽ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ എസ്ഐടി രേഖാമൂലം അറിയിച്ചു. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷം അയോഗ്യതാ നടപടിക്ക് തുടക്കമായേക്കും.റിപ്പോർട്ട് ലഭിച്ചാലുടൻ പ്രിവ്‌ലിജ്...

രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ഉൾപൊട്ടലിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലിയാർ പുഴയിൽ ഇപ്പോൾ കണ്ടെടുത്ത ശരീരഭാഗങ്ങൾ തിരിച്ചറിയുക വലിയ പ്രയാസമാണ്.പ്രതീക്ഷ കൈവിടാതെ ജീവൻ രക്ഷിക്കാനുള്ള...
- Advertisment -

Most Popular

- Advertisement -