Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKochiകവിയൂർ പൊന്നമ്മ...

കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി : മലയാള സിനിമയിലെ അമ്മ മുഖം നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു.കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.

നാടകത്തിലൂടെ സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി,മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന കവിയൂര്‍ പൊന്നമ്മ ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു വട്ടം നേടിയിട്ടുണ്ട്.

പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായിയാണ് ജനനം .അന്തരിച്ച നടി കവിയൂർ രേണുക സഹോദരിയാണ്. പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എത്തുന്നിടത്തെല്ലാം ചാനലുകൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യം: അടിയന്തരഘട്ടങ്ങളിൽ മുൻകൂട്ടി അറിയിക്കും – മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം : മാധ്യമങ്ങളോടു മുഖ്യമന്ത്രി പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.  എത്തുന്നിടത്തെല്ലാം വാർത്താചാനലുകൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണിത്. എല്ലാ ബുധനാഴ്ചയും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഇതിനുപുറമേ, അടിയന്തരഘട്ടങ്ങളിൽ മുൻകൂട്ടി...

നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമിന് പത്തനംതിട്ട ‘ജില്ലയില്‍ തുടക്കമായി

പത്തനംതിട്ട: സര്‍ക്കാര്‍ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടിയുള്ള നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിക്ക്  പത്തനംതിട്ട ജില്ലയില്‍ തുടക്കമായി.  പ്രത്യേകം പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകര്‍ വീടുകളില്‍...
- Advertisment -

Most Popular

- Advertisement -