Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduനിപ :...

നിപ : നിരീക്ഷണത്തിലായിരുന്നവരിൽ രണ്ട് പേർ കൂടി ആശുപത്രി വിട്ടു

കോഴിക്കോട് ; നിപ രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേരെ കൂടി ഡിസ്ചാർജ് ചെയ്തു. ഇവരുടെ പരിശോധനാഫലം നേരത്തെ നെഗറ്റീവ് ആയിരുന്നു. എന്നാൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഒരാളെ കൂടി നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരിൽ 4 പേർ ആശുപത്രി വിട്ടു.

5 പേർ നിരീക്ഷണത്തിൽ തുടരുന്നു. നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. നിപ രോഗബാധയെ തുടർന്ന് സമ്പർക്കപട്ടികയിലുള്ള 13 പേരുടേയും സമാന രോഗലക്ഷണങ്ങളുള്ള 24 പേരുടെയും ഉൾപ്പെടെ 37 പേരുടെ സ്രവങ്ങൾ പരിശോധിച്ചതിൽ എല്ലാം നെഗറ്റീവ് ആണ്.

കോഴിക്കോട് ജില്ലയിൽ പുതിയ നിപ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള നിപ രോഗി വെന്റിലേറ്ററിൽ തുടരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുണ്ടാ ആക്രമണങ്ങൾ: ഓപ്പറേഷൻ ആഗുമായി കേരള പോലീസ്

തിരുവനന്തപുരം : ഗുണ്ടാ ആക്രമണം വ്യാപകമായതോടെ സംസ്ഥാനമൊട്ടാകെ പൊലീസ് റെയ്ഡ്. ഓപ്പറേഷൻ ആഗ് എന്ന പേരിൽ കേരളമൊട്ടാകെ ഇന്ന് രാവിലെ 6 മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. കാപ്പ ചുമത്തിയവർ ,പൊലീസിന്റെ ഗുണ്ടാ...

കേബിൾ കുരുങ്ങി പൊട്ടിയിട്ടും ലോറി നിർത്തിയില്ല : ഏഴ് വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണു

അടൂർ: ടോറസിന്റെ മുകൾ ഭാഗം വൈദ്യുതി കേബിളിൽ കുരുങ്ങിയിതിനെ അടൂർ ഹോളിക്രോസ്–ആനന്ദപ്പള്ളി റോഡിൽ 7 വൈദ്യുതിത്തൂണുകൾ ഒന്നിനു പിന്നാലെ ഒന്നായി ഒടിഞ്ഞു വീണു. വൈദ്യുതി തൂണുകൾ റോഡിലേക്ക് ഒടിഞ്ഞു വീണ സമയത്ത് വാഹനങ്ങളോ...
- Advertisment -

Most Popular

- Advertisement -