തിരുവല്ല: സുരക്ഷിതവും അപകടരഹിതവുമായ ഒരു അദ്ധ്യയന വർഷം ഉറപ്പുവരുത്തുന്നതിന് എല്ലാ വിദ്യാഭ്യാസസ്ഥാപന മേധാവികളും, ജീവനക്കാരും മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതാണെന്ന് തിരുവല്ല ജോയിന്റ് ആർ.ടി.ഓ അറിയിച്ചു.
മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുള്ള 34 ഇന നിർദ്ദേശങ്ങൾ പാലിച്ച് പ്രവർത്തിക്കുവാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. മെയ് മാസം 22 മുതൽ 30 വരെയുള്ള തീയതികളിൽ [ഞായറാഴ്ചഒഴികെ] തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എല്ലാ വാഹനങ്ങളും തുകലശ്ശേരിയിലുള്ള ബോധന ട്രെയിനിങ്ങ് സെന്ററിന് സമീപമുള്ള ടെസ്റ്റ് ഗ്രൗണ്ടിൽ പരിശോധന നടത്തേണ്ടതാണ്.
ഈ പരിശോധന പൂർത്തിയാക്കി സാക്ഷ്യപത്രം ലഭിക്കാത്ത വാഹനങ്ങൾ ഒരു കാരണവശാലും സർവീസിനായി ഉപയോഗിക്കരുതെന്നും, നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാത്ത വാഹനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജോയിന്റ് ആർ.ടി.ഓ അറിയിച്ചു