തിരുവനന്തപുരം : ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് എന്‍.എച്ച്.എം ഓഫീസിലാണ് ചര്‍ച്ച.കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ആശ വര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത് .ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. സമരക്കാര്‍ക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎന്‍ടിയുസി നേതാക്കളേയും മന്ത്രി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമല്ല ഉത്തരവാണ് വേണ്ടതെന്ന് ആശ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.
