Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNew Delhiപൊതു പരീക്ഷാ...

പൊതു പരീക്ഷാ നടത്തിപ്പ് സുതാര്യമാക്കാൻ ഉന്നതതലസമിതി : കെ രാധാകൃഷ്ണൻ‍ ചെയർമാൻ

ന്യൂഡൽഹി : ചോദ്യപേപ്പർ ചോർച്ചയുമായുള്ള വിവാദങ്ങൾ നിലനിൽക്കെ സുതാര്യവും സു​ഗമവുമായി പൊതുപരീക്ഷകൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചു. ഐഎസ്ആര്‍ഒ മുൻ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. ഡോ. രൺധീപ് ​ഗുലേറിയ, ഫ്രൊഫ. ബി.ജെ റാവു, പ്രൊഫ. രാമമൂർത്തി കെ., പങ്കജ് ബൻസാൽ, ആദിത്യ മിത്തൽ, ​ഗോവിന്ദ് ജയ്സ്വാൾ എന്നിവരാണ് സമിതിയിലെ മറ്റ് അം​ഗങ്ങൾ

പരീക്ഷ നടത്തിപ്പ് രീതിയില്‍ മാറ്റങ്ങളും ഡാറ്റ സുരക്ഷിതത്വത്തിനുള്ള പ്രോട്ടോക്കോളും എന്‍.ടി.എയുടെ നടത്തിപ്പും ഘടനയും സംബന്ധിച്ചും നിര്‍ദേശങ്ങള്‍ നല്‍കാനാണ് സമിതിയെ നിയോ​ഗിച്ചിരിക്കുന്നത്.രണ്ട് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം.

യുജിസി നീറ്റ്- നെറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ നടപടി.യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സിബിഐ അന്വേഷണം നടക്കുകയാണ്.

പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും നിര്‍ദേശിക്കുന്നതാണ് പുതിയ നിയമം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോതറത്തോട് പാലം നിർമ്മാണത്തിന് 26.3 കോടിയുടെ ഭരണാനുമതിയായി- തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ: നെടുമുടി - ചമ്പക്കുളം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോതറത്തോട് പാലം നിർമ്മാണത്തിന് 26.3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. 265 മീറ്ററാണ് പാലത്തിൻ്റെ നീളം. 26...

സർക്കാർ ഏറ്റവും കൂടുതൽ പണം മുടക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് : മന്ത്രി കെ എൻ ബാലഗോപാൽ

പത്തനംതിട്ട : സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ പണം മുടക്കുന്നത്  വിദ്യാഭ്യാസ മേഖലയ്ക്കെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. തെങ്ങമം സർക്കാർ ഹയർസെക്കൻഡറി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -