ബെംഗളൂരു : ഇന്ത്യയിൽ ഹ്യൂമൻ മെറ്റന്യൂമോ (എച്ച്എംപിവി) വൈറസ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ് വൈറസ് സ്ഥിരീകരിച്ചത് .കുഞ്ഞുങ്ങൾക്ക് യാത്രാ പശ്ചാത്തലമില്ല. കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്.പരിശോധനയിൽ പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കർണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
ചൈനയിൽ വ്യാപകമായ എച്ച്എംപിവിയുടെ അതേ വർഗത്തിൽപ്പെട്ട വൈറസ് ആണോയിതെന്നു വ്യക്തമായിട്ടില്ല.എച്ച്എംപിവിയെ നേരിടാൻ ഇന്ത്യ സജ്ജമാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു.