പരുമല : ജീവിതം സുവിശേഷമാക്കിയ വിശുദ്ധനാണ് പരുമല തിരുമേനി എന്നും ദൈവസ്‌നേഹത്തിന്റെ തീക്ഷ്ണതയില്‍ വിശുദ്ധിയില്‍ വളര്‍ന്ന പരുമല തിരുമേനി സേവനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി സ്വയം സമര്‍പ്പിച്ചുവെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പ്രസ്താവിച്ചു.
പരുമല തിരുമേനിയുടെ 122-ാമത് ഓര്‍മ്മപ്പെരുനാളിന് തുടക്കം കുറിച്ച് നടന്ന തീര്‍ത്ഥാടനവാരാഷോഘ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. രാജ്യസഭാ എം.പി. അഡ്വ. ഹാരിസ് ബീരാന്‍ മുഖ്യ സന്ദേശം നല്‍കി. സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ കേരളത്തിന്റെ നവോത്ഥാനത്തിന് പരിശുദ്ധ പരുമല തിരുമേനി നല്‍കിയ സംഭാവനകള്‍ നിസ്തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ആന്റോ ആന്റണി എം.പി, മാത്യു ടി. തോമസ് എം.എല്‍.എ. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, മാനേജര്‍ കെ.വി.പോള്‍ റമ്പാന്‍, ഫാ.എം.സി.പൗലോസ്, ഫാ.കുര്യന്‍ തോമസ് കോര്‍ എപ്പിസ്‌കോപ്പ, വാര്‍ഡ് മെമ്പര്‍ വിമല ബെന്നി, പരുമല കൗണ്‍സില്‍ അംഗങ്ങളായ മത്തായി ടി. വര്‍ഗീസ്, മാത്യു ഉമ്മന്‍ അരികുപുറം, ജോസ് പുത്തന്‍പുരയില്‍, മനോജ് പി. ജോര്‍ജ്ജ് പന്നായികടവില്‍ എന്നിവര്‍ പ്രസംഗിച്ചു.