പത്തനംതിട്ട : പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു .പത്തനംതിട്ട മണ്ണാറമല കാര്‍ക്കുന്നില്‍ കൃഷ്ണമ്മ(65)യാണ് മരിച്ചത്.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .
സെപ്റ്റംബര്‍ നാലാം തീയതിയാണ് ബസ് കാത്തു നിന്ന കൃഷ്ണമ്മയ്ക്ക് തെരുവു നായയുടെ കടിയേറ്റത്. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേൽക്കുകയും ചെയ്തു.ഉടന്‍തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പേവിഷ ബാധയ്ക്കുള്ള വാക്‌സിൻ എടുത്തിരുന്നു .
സെപ്റ്റംബര്‍ 21-ാം തീയതി പനിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട കൃഷ്ണമ്മയെ ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു .കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.






