Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഎൻ.ആർ ഇ...

എൻ.ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മാർച്ചും ധർണ്ണയും 24 ന്

പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്  മാർച്ചും ധർണ്ണയും 24 ന് നടത്താൻ പത്തനംതിട്ട ജില്ലാ കമ്മറ്റി തീരുമാനിച്ചു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ  തൊഴിലെടുക്കുന്ന  തൊഴിലാളികളുടെ  കൂലി കുടിശ്ശിക അടിയന്തിരമായി അനുവദിക്കുക, ലേബർ ബഡ്ജറ്റ് വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള  കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നത്.

മുൻ വർഷം ഡിസംബർ മുതൽ  തൊഴിലാളികൾക്ക്  കൂലി ലഭിക്കുന്നില്ലന്നും, 695 കോടി രൂപ കുടിശ്ശികയും  400 കോടിയോളം രൂപ മെറ്റീരിയൽ  ഇനത്തിലും ലഭിക്കാനുള്ളപ്പോൾ  തൊഴിൽ ദിനം കേന്ദ്രം  5 കോടിയായി വെട്ടിക്കുറച്ചിരിക്കുകയാണ്. പദ്ധതിയെ അട്ടിമറിക്കാനുള്ള ഈ നീക്കത്തിന് എതിരെ മുഴുവൻ  തൊഴിലാളികളെ അണിനിരത്താൻ  കമ്മറ്റി  തീരുമാനിച്ചതായി യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ ആർ സനൽകുമാർ, പ്രസിസൻറ് എസ് ഭദ്രകുമാരി എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരുവോണം- 2025 നടന്നു

തിരുവല്ല : വാട്സാപ്പ്‌ കൂട്ടായ്മയായ  നമ്മുടെ തിരുവല്ല ചാരിറ്റബിൾ സൊസൈറ്റിയുടെ  ഓണാഘോഷ പരിപാടി  തെരുവോണം-  2025 എസ്‌ സി എസ്‌  വി ജി എം ഹാളിൽ നടന്നു. തിരുവല്ല സബ്‌ കലക്ടർ സുമിത്‌ കുമാർ...

കണ്ണൂരിൽ തുടങ്ങിയ ‘ഹലാൽ ഫായിദ’ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ

കണ്ണൂർ : സിപിഎമ്മിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ തുടങ്ങിയ ഇസ്‌ലാമിക് ബാങ്കിങ് സംരംഭമായ ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ.ഒൻപത് വർഷം മുമ്പ് നിക്ഷേപിച്ച പണം ഇതുവരെ തിരികെ ലഭിച്ചില്ലെന്ന പരാതിയുമായി മയ്യിൽ...
- Advertisment -

Most Popular

- Advertisement -