ബെംഗളൂരു : ബെംഗളൂരുവിൽ മലയാളികളായ ചിട്ടി കമ്പനി ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസ് .100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി.ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വർഗീസിനും ഭാര്യ ഷൈനി ടോമിയ്ക്കും എതിരായാണ് കേസ് .ഇരുവരും ഒളിവിലാണ്.
ഇരുപത് വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ ഉയർന്ന പലിശ വാഗ്ദാനം ചെയ്തു സ്ഥിര നിക്ഷേപവും സ്വീകരിച്ചിരുന്നു .ഇവരെ ഫോണിൽ കിട്ടാതെ വന്നോടെയാണ് ഇടപാടുകാർ പൊലീസിനെ സമീപിച്ചത്.പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റടക്കം വിൽപ്പന നടത്തിയതായാണ് വിവരം . തട്ടിപ്പിനിരയായ 265 പേരാണ് രാമമൂർത്തി നഗർ പൊലീസിനെ സമീപിച്ചത്. ബെംഗളുരുവിൽ താമസിക്കുന്ന മലയാളികളാണ് ഇതിൽ ഭൂരിഭാഗം പേരും. പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പൊലീസ് പരിശോധിക്കുകയാണ്.