ബെംഗളൂരു : കര്‍ണാടകയിലെ പുത്തൂരില്‍ അനധികൃത കന്നുകാലികടത്തിനിടെ മലയാളിയായ ലോറി ലോറി ഡ്രൈവറെ പൊലീസ് വെടിവെച്ചു . കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്.പുത്തൂർ താലൂക്കിലെ ഈശ്വരമംഗലത്ത് 10 കന്നുകാലികളുമായി എത്തിയ ഐഷർ ലോറി പരിശോധനയ്ക്കിടെ അമിതവേഗതയിൽ നിർത്താതെ പോയി. തുടർന്ന് പത്ത് കിലോമീറ്ററോളം ലോറിയെ പിന്തുടർന്നെത്തിയ പൊലീസ് സംഘം അബ്ദുള്ളയുടെ കാലിൽ വെടിയുതിർക്കുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സഹായി ഓടിരക്ഷപ്പെട്ടു .കാലിന് വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
