തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്ര പരിസരത്തെ കൂവളത്തിന്റെ കൊമ്പൊടിഞ്ഞു വീണ് യുവതിക്ക് പരിക്കേറ്റു.ഇന്ന് രാവിലെയായിരുന്നു സംഭവം.ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ നോർത്ത് പറവൂർ സ്വദേശിനി അനുമോൾ(27)ക്കാണ് പരിക്കേറ്റത്.യുവതിയെ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല.
ശക്തമായ കാറ്റിൽ ക്ഷേത്രത്തിന്റെ തെക്കേനടപന്തലിന് പടിഞ്ഞാറ് ഭാഗത്ത് നിന്നിരുന്ന കൂവളത്തിന്റെ കൊമ്പാണ് ഒടിഞ്ഞുവീണത്. ഒടിഞ്ഞുവീണ മരത്തിന്റെ കൊമ്പ് വെട്ടി മാറ്റി.