ന്യൂ ഡൽഹി : ഹിമാചൽപ്രദേശിൽ അയോഗ്യരാക്കിയ 6 കോൺഗ്രസ് എംഎൽഎമാരും 3 സ്വതന്ത്രരും അടക്കം 9 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ഒൻപത് എംഎൽഎമാരാണ് കേന്ദ്ര മന്ത്രി അനുരാഗ് താക്കുറിന്റെ സാന്നിധ്യത്തിൽ ബിജെപി അംഗത്വം സ്വീകരിച്ചത്. പാർട്ടി വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് കോൺഗ്രസ് 6 എംഎൽഎമാരെ അയോഗ്യരാക്കിയിരുന്നു .