തിരുവല്ല : അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കാർഷിക വികസന പദ്ധതികളുടെയും ഓണാഘോഷ പരിപാടികളുടെയും ഉദ്ഘാടനം കറ്റോട് വട്ടശ്ശേരിൽ നഗറിൽ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ നിർവ്വഹിച്ചു. പച്ചക്കറികളുടെ ഉൽപാദനവും വിപണ സാധ്യതകളെ വിലയിരുത്തി പ്രവർത്തിക്കണമെന്നും വിഷരഹിത പച്ചക്കറി എന്ന ആശയം സമൂഹത്തിൽ നടപ്പിലാക്കുവാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. കെ. പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജുബി പീടിയേക്കൽ, ട്രഷറാർ ഷാജി തിരുവല്ല, നഗരസഭ ഉപാദ്ധ്യക്ഷൻ ജിജി വട്ടശ്ശേരിൽ, ചെറിയാൻ പോളച്ചിറയ്ക്കൽ, എം.സലീം, കൺവീനറുമാരായ പി. എം അനീർ, ജോബി പി. തോമസ്, ജിക്കു വട്ടശ്ശേരിൽ, ആർ. ജയകുമാർ, സെയിൻ്റി വർഗീസ്, ജോസ് പഴയിടം, റെഞ്ചി വർഗീസ് എന്നിവർ പ്രസംഗിച്ചു.
നഗരസഭ മുൻ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ കലാ പരിപാടികൾ ഉൽഘാടനം ചെയ്തു. ജീവകാരുണ്യ സേവന പുസ്കാരം ശാന്ത ജോർജിന് പെരിങ്ങര പഞ്ചായത്ത് പ്രസിഡൻ്റ് ഏബ്രഹാം തോമസ് സമ്മാനിച്ചു.